ലോകത്തിലെ എല്ലാ സമൂഹങ്ങളിലും വിവാഹം എന്തുകൊണ്ട് ദിവ്യമായി കാണപ്പെടുന്നു? എന്തു കൊണ്ട് വിവാഹം ഒരു പവിത്ര അനുഷ്ഠാനമായി കാണപ്പെടുന്നു? നമ്മെ അതിലേക്ക് ആഹ്വാനം ചെയ്യുന്നവനെ കാണുവാൻ , കൂടാതെ ആഴം ഒന്ന് മനസ്സിലാക്കുവാനായിരിക്കും ദൈവം വിവാഹം സ്ഥാപിച്ചത്.
ഏറ്റവും പുരാതനമായ, സൗത്ത് ഏഷ്യൻ പുസ്തകമായ റിഗ് വേദ 2000- 1000 ബിസി ഇ കാലഘട്ടത്തിൽ എഴുതപ്പെട്ടതാണ്. വേദിക് സംസ്കാരത്തിലെ ജനങ്ങളെ പവിത്രമായി ഒന്നിപ്പിക്കുന്നതിനാണ് വിവാഹ (Vivaah) എന്ന ആലോചന ഉപയോഗിക്കുന്നത്. ആയതിനാൽ വേദങ്ങളിൽ വിവാഹം ദൈവീക നിയമപ്രകാരമാണ്. അത് നിർമ്മിച്ചത് ദൈവമാണ്, കൂടാതെ “തീയെ സാക്ഷി നിർത്തിയുള്ള ദിവ്യ ഒന്നിപ്പിക്കലായി“ ഇത് കണക്കാക്കപ്പെടുന്നു.
എബ്രായ വേദങ്ങൾ ഏകദേശം ഈ കാലഘട്ടത്തിൽ ദൈവത്തിൽ നിന്ന് വെളിപ്പാട് ലഭിച്ച ഋഷിമാരാൽ എഴുതപ്പെട്ടതാണ്. ഇന്ന് നാം ഇതിനെ ബൈബിളിലെ പഴയ നിയമം എന്ന് വിളിക്കുന്നു. ദൈവം ചെയ്യുവാൻ പോകുന്നതിനെ കാണിക്കുവാൻ ഈ പുസ്തകങ്ങൾ മിക്കപ്പോഴും ‘വിവാഹം‘ അല്ലെങ്കിൽ ‘കല്ല്യാണം‘ ഉപയോഗിച്ചു. വിവാഹത്തിലൂടെ ജനങ്ങളുമായി നിത്യ ബന്ധം സ്ഥാപിക്കുവാൻ ഒരു വ്യക്തി വരുമെന്ന് ഈ പുസ്തകം പ്രതീക്ഷിച്ചിരുന്നു. പുതിയ നിയമം അല്ലെങ്കിൽ സുവിശേഷം ഈ വ്യക്തി യേശു –യേശു സത്സങ്ങാണെന്ന് പ്രസ്താവിച്ചു.
പുരാതന സംസ്കൃത എബ്രായ വേദങ്ങൾ ഒരേ വ്യക്തിയെയാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് ഈ വെബ്സൈറ്റിന്റെ ആശയം. ഇത് കൂടുതലായി പഠിച്ചപ്പോൾ സുവിശേഷത്തിനു സമമായ പുസ്തകങ്ങളും യേശുവിന്റെ ക്ഷണം, വിവാഹം എന്നിവയെ പറ്റി പരാമർശിച്ചിരിക്കുന്നത് കാണുന്നു, ഇത് വളരെ ചിന്തനീയമാണ്.
സപ്തപടി: ഏഴു വിവാഹ പടികൾ
വിവാഹ കർമ്മത്തിന്റെ പ്രധാന ഭാഗം ഏഴു പടികൾ അല്ലെങ്കിൽ സപ്തപടി, ഏഴു ചുറ്റലാണ്:
മണവാളനും മണവാട്ടിയും ഏഴു വലയം വച്ച് ഉടമ്പടി എടുക്കുന്ന സമയമാണിത്. വേദ സംസ്കാര പ്രകാരം സപ്തപടി അഗ്നി ദേവനെ (ദിവ്യ അഗ്നി) പവിത്ര അഗ്നിക്ക് ചുറ്റുമാണ് എടുക്കുന്നത്.
ബൈബിൾ ദൈവത്തെ തീയായി ചിത്രീകരിച്ചിരിക്കുന്നു
ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്
എബ്രായർ12:29 & ആവർത്തനം 4:24
ബൈബിളിലെ അവസാനത്തെ പുസ്തകത്തിൽ ദൈവീക വിവാഹ ക്ഷണവും ദൈവത്തിന്റെ മുമ്പാകെയുള്ള വിവാഹവും ചേർത്തിണക്കി കണ്ടിരിക്കുന്നു. ഈ വിവാഹത്തിലേക്കും ഏഴു പടികൾ ഉണ്ട്. ഈ പുസ്തകത്തിലെ ഇതിനെ ‘മുദ്രകൾ‘ എന്ന് വിളിച്ചിരിക്കുന്നു.
1ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലംകൈയിൽ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം കണ്ടു.
2ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളൂ എന്ന് അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായൊരു ദൂതനെയും കണ്ടു.
3പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.
4പുസ്തകം തുറന്നു വായിപ്പാനെങ്കിലും അത് നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞു.
5അപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോട്: കരയേണ്ടാ; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴു മുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.
വെളിപ്പാട് 5:1-5
വിവാഹം ആഘോഷിക്കപ്പെടുന്നു
മണവാളനും മണവാട്ടിയും ഓരോ പടികളിൽ തങ്ങളുടെ ഉടമ്പടികൾ പങ്കിടുന്നതു പോലെ ഓരോ മുദ്ര തുറക്കുന്നതിനെ പറ്റി ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. ഏഴാമത്തെ മുദ്ര പൊട്ടിച്ചതിനു ശേഷം വിവാഹം പ്രഖ്യാപിക്കും:
നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.
വെളിപ്പാട് 19:7
വിവാഹ ഘോഷയാത്ര
മണവാളൻ ദഹിപ്പിക്കുന്ന അഗ്നിയുടെ സാന്നിദ്ധ്യത്തിൽ മണവാട്ടിക്ക് വില കൊടുത്ത്, തന്റെ മണവാട്ടിയെ സ്വീകരിക്കുവാൻ ഇന്നത്തെ വിവാഹങ്ങളിലെ പോലെ കുതിര പുറത്ത് സ്വർഗ്ഗീയ ഘോഷയാത്ര നയിച്ച് വരുന്നു.
പിന്നെ നോക്കി എന്നെ ആരും, ഓരോ സമുദായത്തിൽ നിന്നും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പിൽ നിലക്കുന്നതും കഴിഞ്ഞത് ആ ഗോത്രത്തിൽ, ജനം, ഭാഷ ഒരു വലിയ പുരുഷാരം ഉണ്ടായിരിക്കെ മുമ്പ്. വെളുത്ത വസ്ത്രം ധരിച്ച അവർ കൈയ്യിൽ ഈന്തപ്പഴങ്ങൾ പിടിച്ചിരുന്നു.
1 തെസ്സലോന്യർ 4:16-17
മണവാട്ടിക്ക് ഉള്ള വില അല്ലെങ്കിൽ സ്ത്രീ ധനം
ഇന്നത്തെ വിവാഹങ്ങളിൽ മിക്കപ്പോഴും കന്യാദാനം നടത്തുമ്പോൾ വരനും തന്റെ കുടുഃബത്തിനും സ്ത്രീ ധനം നൽകുന്നതിനെ പറ്റി ചർച്ചകളും തർക്കങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ വരുവാനുള്ള സ്വർഗ്ഗീയ വിവാഹത്തിൽ വരവൻ മണവാട്ടിക്കുള്ള വില കൊടുത്തു കഴിഞ്ഞു. അവനാണ് മണവാട്ടിക്ക് സൗജന്യ ദാനം കൊണ്ടു വരുന്നത്.
പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി;
വെളിപ്പാട് 5:9
വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
വെളിപ്പാട് 22:17
വിവാഹത്തിനായുള്ള പദ്ധതിയിടൽ
ഇന്ന് മാതാപിതാക്കളാൽ ക്രമീകരിക്കപ്പെട്ട വിവാഹം അല്ലെങ്കിൽ സ്വയം ഇഷ്ടപ്പെട്ട് നടത്തുന്ന വിവാഹം നടക്കുന്നു. രണ്ട് വിധങ്ങളിലും വളരെ ചിന്തിക്കുകയും ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നു. ഒരു വിവാഹ ചിന്ത വരുമ്പോൾ വിവാഹത്തെ കുറിച്ച് അറിവില്ലാതിരിക്കുന്നത് നല്ലതല്ല.
വരുവാനുള്ള വിവാഹത്തെ പറ്റിയും അതിലേക്ക് നിങ്ങളെ ക്ഷണിച്ചിരിക്കുന്ന കാര്യത്തിലും ഇത് ശരിയാണ്. ഈ കാരണത്താലാണ് ഈ വെബ്സൈറ്റ് നിർമ്മിച്ചിരിക്കുന്നത്, ഇതു മൂലം നിങ്ങളെ വിവാഹത്തിലേക്ക് ക്ഷണിച്ച ദൈവത്തെ അധികമായി അറിയുവാൻ സാധിക്കും. ഈ വിവാഹം ഒരു പ്രത്യേക ജാതിയോ, മതത്തിനോ, ജനങ്ങൾക്കോ ഉള്ളതല്ല. ബൈബിൾ പറയുന്നു:
ഇതിന്റെശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി ധരിച്ചു കൈയിൽ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്നത് ഞാൻ കണ്ടു.
വെളിപ്പാട് 7:9
വരുന്ന വിവാഹത്തെ പറ്റി മനസ്സിലാക്കുവാൻ നാം ഈ യാത്ര തുടങ്ങി. ആദ്യം നാം റിഗ് വേദത്തിൽ തുടങ്ങി, പിന്നീട് സംസ്കൃത എബ്രായ വേദങ്ങളുടെ പൊരുത്തം നോക്കി. എബ്രായ വേദങ്ങളിൽ തുടർന്നുള്ള കാര്യങ്ങളും ദൈവം വെളിപ്പെടുത്തി, അതായത്, ആരാണ് മണവാളൻ, അവന്റെ പേര്, അവന്റെ വരവിന്റെ സമയം (ഇത് പവിത്ര ഏഴുകളിലും ഉണ്ട്), എങ്ങനെ താൻ മണവാട്ടിക്കുള്ള വില നൽകും എന്നിവ വെളിപ്പെടുത്തി. നാം മണവാളന്റെ വരവ് വീക്ഷിക്കുന്നു, അത് അവന്റെ ജനനത്തിൽ തുടങ്ങി, അവന്റെ ചിന്തകൾ, മണവാട്ടിക്കുള്ള വില, മണവാട്ടിയോടുള്ള സ്നേഹം, അവന്റെ ക്ഷണം എന്നിവ ഉൾപെടുന്നു.
നിങ്ങളെയും വിവാഹത്തിനു കാണാമെന്ന് പ്രതീക്ഷിക്കുന്നു.